കെ.എച്ച്.എന്‍.എ സുന്ദരനാരായണ ‘സൂപ്പര്‍ സിംഗര്‍ സീസണ്‍ വണ്‍’ സെമി ഫൈനല്‍ മത്സരങ്ങള്‍

ഫീനിക്‌സ് (അരിസോണ): അമേരിക്കയില്‍ കെ.എച്ച്.എന്‍.എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുന്ദരനാരായണ സൂപ്പര്‍ സിംഗര്‍ സീസണ്‍ വണ്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കും.

സുന്ദരനാരായണ കൃതി റൗണ്ട്, ഫാസ്റ്റ് മൂവി സോംഗ് റൗണ്ട് എന്നിങ്ങനെ രണ്ട് ജനപ്രിയ വിഭാഗങ്ങളായി തിരിച്ചാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഏഴു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള ജൂനിയര്‍ വിഭാഗത്തിലും, പതിമൂന്നു വയസ്സുമുതല്‍ പതിനെട്ടു വയസ്സുവരെ പ്രായമുള്ള സീനിയര്‍ വിഭാഗത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക.

ഓരോ വിഭാഗത്തില്‍ നിന്നും പന്ത്രണ്ട് കുട്ടികളാണ് സെമി ഫൈനലിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നത്. രണ്ടു മാസമായി നടന്നുവരുന്ന പരിപാടിയില്‍ നൂറോളം കുട്ടികളുമായാണ് സംഗീത മത്സരം ആരംഭിച്ചത്. കുട്ടികളിലെ കഴിവിനെ കൂടുതല്‍ മെച്ചമാക്കുന്ന പരിശീലനങ്ങളും മത്സരത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

സുന്ദരനാരായണ കൃതി റൗണ്ടില്‍ വിധികര്‍ത്താക്കളായി എത്തുന്നത് മലയാളികള്‍ക്ക് സുപരിചിതനായ സംഗീതജ്ഞരാണ്. പ്രണവം ശങ്കരന്‍ നമ്പൂതിരി, ഡോ. എസ് ഭാഗ്യലക്ഷ്മി, ചേര്‍ത്തല ഡോ. കെ എന്‍ രംഗനാഥ ശര്‍മ്മ തുടങ്ങി ഉന്നതശീര്‍ഷരായ കലാകാരന്മാരാണ് വിധികര്‍ത്താക്കള്‍. ഫാസ്റ്റ് മൂവി സോംഗ് റൗണ്ടില്‍ അമേരിക്കയിലെ പ്രശസ്ത സംഗീതജ്ഞര്‍ വിധികര്‍ത്താക്കളാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News