Flash News

ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ

December 16, 2020 , സാബിര്‍ അഹ്സന്‍

ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി റംല ഉസ്മാന് തുടർച്ചയായ മൂന്നാം തവണയും വിജയം.

2010ൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയായി വനിതാ സംവരണ വാർഡിൽ വിജയിച്ച റംല ഉസ്മാൻ 2015ൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷവും റോഡ്, വെള്ളം, വെളിച്ചം, ഭൂമി, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകി നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തവണ കൂടുതൽ ലീഡോടെ വാർഡിൽ വിജയിക്കാനായതെന്ന് റംല ഉസ്മാൻ പറഞ്ഞു. കഴിഞ്ഞ തവണ മാത്രം 2 കോടിയിലധികം രൂപയുടെ വികസനം വാർഡിൽ നടപ്പിലാക്കി.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇരകളില്ലാത്ത വികസനവും എല്ലാവർക്കും പുരോഗതിയും നടപ്പിലാക്കി ജനപക്ഷ വികസന മാതൃകകൾ വാർഡിൽ തുടരുമെന്നും അവർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top