Flash News

കർഷക പ്രക്ഷോഭം; സുപ്രീം കോടതി ഉത്തരവ് സ്വീകാര്യമല്ലെന്ന് പ്രതിഷേധക്കാർ

December 16, 2020

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. ഇക്കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന കോടതിയുടെ നിർദ്ദേശം സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നു. സുപ്രീം കോടതി ചർച്ച ചെയ്തതുപോലെ കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന സമിതി പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് കർഷകരുടെ നിലപാട്.

പാർലമെന്റിൽ ഇത് സംബന്ധിച്ച നിയമങ്ങൾ പാസാക്കുന്നതിന് മുൻപാണ് സമിതി രൂപീകരിക്കേണ്ടിയിരുന്നത്. ഇനി ഇവ പിൻവലിക്കുക മാത്രമാണ് പോംവഴിയെന്നും കർഷകർ പറയുന്നു. ഇക്കാര്യം ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിനെ ഇന്ന് അറിയിക്കും.

അതേസമയം, കർഷക പ്രക്ഷോഭം 22ആം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ സമരഭൂമിയായ ഡെൽഹി അതിർത്തിയിലേക്ക് എത്തുന്നത് കണ്ട് കേന്ദ്ര സേന അടക്കം വൻ സന്നാഹം ഡെൽഹിയുടെ അതിർത്തി മേഖലകളിൽ തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top