Flash News

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയൊന്നുമില്ല; മതിയായ സുരക്ഷയുണ്ട്: ജയില്‍ വകുപ്പ്

December 17, 2020

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ഭീഷണിയൊന്നുമില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ജയിലിൽ സ്വപ്‌ന സുരേഷിന് മതിയായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ജയിലിൽ സ്വപ്‌നയ്ക്ക് സുരക്ഷ ഏർപ്പെടുത്താനുള്ള ഉത്തരവിനെതിരെ ജയിൽ വകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജയിൽ വകുപ്പിന്റെ ഭാഗം കേൾക്കാതെയാണ് എറണാകുളം എസിജെഎം കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഉത്തരവ് ജയിൽ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നു.

മേലുദ്യോഗസ്ഥർക്കെതിരെ രഹസ്യ മൊഴി നൽകിയതിനാൽ ജയിലിനുള്ളിൽ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ കഴിയുന്ന സ്വപ്‌നയ്ക്ക് കർശന സുരക്ഷ ഏർപ്പെടുത്തണമെന്ന് കോടതി നിർദേശം നൽകി.

അതേസമയം, ജയിലിലെ പ്രതിയെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ രേഖപ്പെടുത്തണമെന്ന് ഡിജിപി ഉത്തരവിട്ടു. വീഡിയോ 18 മാസം സൂക്ഷിക്കണം. ഈ ഉത്തരവ് പോലീസിനും കേന്ദ്ര ഏജൻസികൾക്കും ബാധകമാണ്. വീഡിയോ റെക്കോർഡു ചെയ്യാനുള്ള സൗകര്യമില്ലാത്ത ഏജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇത് ഉറപ്പാക്കാൻ ഡിജിപി ജയിൽ സൂപ്രണ്ടുമാരോട് നിർദ്ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top