Flash News

മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിൽ ബിജെപി ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തി; ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്ന് വി ടി ബൽറാം എം‌എൽ‌എ

December 17, 2020

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ബിജെപി-സിപിഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തെ എം‌എൽ‌എ വിടി ബൽറാം ആക്ഷേപിച്ചു. പാലക്കാട് മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന് മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വലിയ ബാനർ ബിജെപി പ്രവർത്തകർ ഉയർത്തി. കെട്ടിടത്തിന്റെ ഒരു വശത്ത് അമിത് ഷായുടെയും മറുവശത്ത് നരേന്ദ്ര മോദിയുടെയും ചിത്രങ്ങളുള്ള ബാനറുകളാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്.

സ്വര്‍ണ്ണക്കടത്തുകേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിൽ സഞ്ചരിച്ചു കൊണ്ടുള്ള ആഹ്ളാദ പ്രകടനങ്ങളും വിവാദമായിരിക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഫൈസലിനെ ചോദ്യം ചെയ്തിരുന്നു. സി.പി.എം സ്‌ഥാനാർത്ഥിയായി ആദ്യം ഫൈസലിനെ പാർട്ടി തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിയിരുന്നു. ഒടുവിൽ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി ഫൈസൽ വിജയിച്ചിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. എന്നാല്‍ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല. ഇടത് സ്ഥാനാര്‍ത്ഥി ഡമ്മി മാത്രമാണെന്നുമുള്ള യു.ഡി.എഫ് ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു കാരാട്ട് ഫൈസലിന്റെ വിജയ പ്രകടനം. പ്രദേശത്തെ എൽ.ഡി.എഫ് പ്രവർത്തകരാണ് ഈ ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചത്.

ഇങ്ങനേയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിൻ്റെ ദുര്യോഗം എന്നാണ് ഈ രണ്ട് ചിത്രങ്ങളും പങ്കുവച്ചു കൊണ്ട് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top