അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകള്‍ കഴിഞ്ഞ ആഴ്ച വീണ്ടും വർദ്ധിച്ചു

കൊറോണ വൈറസ് കേസുകളുടെ എണ്ണം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയില്‍ നിരവധി ബിസിനസുകളെ ബാധിച്ചതിനാല്‍ കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകളുടെ എണ്ണം വീണ്ടും ഉയർന്നു.

കഴിഞ്ഞയാഴ്ച ജോലിയിൽ നിന്ന് പിരിച്ചുവിട്ട 885,000 തൊഴിലാളികൾ തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ ഫയൽ ചെയ്തു. തുടർച്ചയായ ഏഴ് ആഴ്ചകളായി 700,000-ലധികം അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിവാര കണക്ക് 800,000 ൽ എത്തിയത്.

അടുത്തിടെ ഓരോ ദിവസവും 200,000 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, സംസ്ഥാന ഗവർണർമാരും മുനിസിപ്പൽ ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രവർത്തനങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. തൊഴിലുടമകൾ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുകയാണ്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളും വര്‍ദ്ധിക്കുന്നു.

Print Friendly, PDF & Email

Leave a Comment