Flash News

പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി വെര്‍ച്വല്‍ (സൂം) മീറ്റിംഗ് ഡിസംബര്‍ 21ന്

December 17, 2020 , എ.സി.ജോര്‍ജ്

ഹ്യൂസ്റ്റണ്‍: സമാഗതമായ ക്രിസ്തുമസ് – ന്യൂഇയര്‍ അവസരത്തില്‍, പ്രത്യേകമായി അമേരിക്കയില്‍ അധിവസിക്കുന്ന പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു വെര്‍ച്ച്വല്‍ (സും) സൗഹൃദസമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്നോ മറ്റുരാജ്യങ്ങളില്‍ നിന്നോ, പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ പ്രവേശിച്ചാലും സ്വാഗതംചെയ്യും.

യുഎസിലെ നിശ്ചിതമീറ്റിംഗ് സമയം അനുസരിച്ച് അവരവര്‍ അധിവസിക്കുന്ന സ്ഥലത്തെ തീയതിയും സമയവും കണക്കാക്കി യോഗത്തില്‍ പ്രവേശിക്കണം എന്ന്മാത്രം. അനേകം പ്രതിഭാശാലികള്‍ പഠിച്ച പ്രസ്തുത കോളേജിലെ ഏതുവര്‍ഷത്തെ ആയാലും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പരസ്പരം പരിചയങ്ങള്‍ പുതുക്കുക, പരിചയമില്ലാത്തവര്‍ പരിചയപ്പെടുക, അവരുടെ ക്യാമ്പസ് കോളേജ് പഠനകാലത്തെ അനുഭവങ്ങള്‍, അനുസ്മരണങ്ങള്‍പങ്കുവയ്ക്കുക, വീണ്ടും വല്ലപ്പോഴുംബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകള്‍ കൈമാറുക, കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയവയാണ് അജണ്ട.

എല്ലാംഅവരവരുടെ ഇഷ്ടവുംതാല്പര്യവും അനുസരിച്ചുമാത്രം. ഈമീറ്റിംഗില്‍ പ്രത്യേക ഭാരവാഹികള്‍ ആരുമില്ല. യോഗംസുഗമമായിനടത്താന്‍ ഒരുമോഡറേറ്റര്‍മാത്രം കാണും.

കേരളത്തിലെ ഒരുസമുന്നത വിദ്യാപീഠം ആയ, പാലാ സെന്റ് തോമസ് കോളേജ ്പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പ്രത്യേകമായിഅമേരിക്കയില്‍ വസിക്കുന്നവരെ ലക്ഷ്യമാക്കി ഡിസംബര്‍ 21 തിങ്കള്‍ വൈകുന്നേരം 7 മണിക്ക് (ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ന്യൂയോര്‍ക്കു ടൈം) ആണ് വെര്‍ച്വല്‍ (സും) മീറ്റിംഗ് ആരംഭിക്കുക.

താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ്‌ലിങ്ക് വഴിയോ, അല്ലെങ്കില്‍ ZOOM.COM തുറന്ന്മീറ്റിംഗ് ഐഡി, തുടര്‍ന്ന് പാസ് വേര്‍ഡ് കൊടുത്തും മീറ്റിംഗില്‍ പ്രവേശിക്കാവുന്നതാണ്.

Date: December 21, 2020 Monday Time: 7 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 741 9465.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top