ക്വാറന്റൈന്‍ ലംഘിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസം ജയില്‍ ശിക്ഷ

ജോര്‍ജിയ: ജോര്‍ജിയയില്‍ നിന്നും ഉപരിപഠനാര്‍ത്ഥം കരീബിയന്‍ ഐലന്റിലെ കെയ്മാനില്‍ എത്തിയ വിദ്യാര്‍ത്ഥി വജെ റംഗിത് (24) പെണ്‍‌സുഹൃത്ത് സ്കെയ്‌ലാര്‍ മാക്ക (18) എന്നിവരെ നിലവിലുള്ള കോവിഡ്-19 റഗുലേഷന്‍സ് ലംഘിച്ചതിന് നാല് മാസത്തെ തടവിന് കരീബിയന്‍ കോടതി ശിക്ഷിച്ചു.ജഡ്ജ് റോജര്‍ ചാപ്പലാണ് ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.

40 ദിവസത്തെ കമ്മ്യൂണിറ്റി സര്‍വീസും, 2600 ഡോളര്‍ പിഴയും വിധിച്ച കീഴ്‌കോടതി വിധി വളരെ ലഘുവാണെന്നും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബര്‍ 15ന് ചൊവ്വാഴ്ച വിധി വന്നതിനെ തുടര്‍ന്ന് ഇരുവരേയും ജയിലിലടച്ചു.

നവംബര്‍ 27 നായിരുന്നു സ്ക്കയ്‌ലാര്‍ മാക്ക് കെയ്മാനിലെത്തിയത്. ഗവണ്‍മെന്റ് നിര്‍ദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആണ്‍സുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്റില്‍ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് ഗവണ്‍മെന്റ് നല്‍കിയ ബ്രേയ്‌സ് ലെറ്റ് ഊരിവെച്ചശേഷം പോയിരുന്നു.

ഇതിനെ തുടര്‍ന്ന് ബോയ്ഫ്രണ്ടും, സ്ക്കയ്‌ലാറും ഏഴു മണിക്കൂര്‍ ഒന്നിച്ചു പൊതുജനങ്ങളുമായി ബന്ധപ്പെടുകയും മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിയമഭേദഗതി വന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെ ഒരു ശിക്ഷ വിധിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് 12000 ഡോളറും രണ്ടു വര്‍ഷം വരെ ശിക്ഷയുമാണ് ലഭിക്കുക. കെയ്മാന്‍ ഐലന്റില്‍ ആകെ ജനസംഖ്യ 62,000 മാത്രമാണ്. ഇതുവരെ ഇവിടെ 300 കോവിഡ് കേസ്സുകളും രണ്ടു മരണവും സംഭവിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News