Flash News

എല്ലാ ബസ്സുകളും ജനുവരി 1 മുതൽ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി

December 19, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിലവിൽ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന എല്ലാ എല്ലാ ബസുകളും ഉടൻ സര്‍‌വ്വീസ് തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സംസ്ഥാനത്ത് വ്യാപിച്ചതിനെത്തുടർന്ന് കെ‌എസ്‌ആർ‌ടി‌സി സേവനങ്ങൾ ഭാഗികമായി വെട്ടിക്കുറച്ചിരുന്നു. മാസങ്ങൾക്കുശേഷമാണ് എല്ലാ ബസ് സർവീസും പുനരാരംഭിക്കാന്‍ കെഎസ്ആർടിസി തീരുമാനിച്ചത്.

എല്ലാ കെ‌എസ്‌ആർ‌ടി‌സി സേവനങ്ങളും പുനരാരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു.
ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ 15 യാത്രക്കാര്‍ക്ക് വരെ നിന്ന് യാത്ര ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കെസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ ഉടന്‍ വരുന്ന ക്രിസ്‌മസ്‌-പുതുവല്‍സരം പ്രമാണിച്ച് ചില പ്രത്യേക സര്‍വീസുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക അന്തര്‍സംസ്‌ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ബെംഗളുരുവിലേക്കും, അവിടെനിന്ന് തിരിച്ചുമായിരിക്കും ഇവ സര്‍വീസ് നടത്തുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top