Flash News

ഫൊക്കാന ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 20, ഞായറാഴ്ച 4:00 മണിക്ക്

December 19, 2020 , ജോര്‍ജ്ജ് ഓലിക്കല്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 20ാം തീയതി 4:00 മണിക്ക് (ഈസ്റ്റേണ്‍ ടൈം) സൂമിലൂടെ സംഘടിപ്പിക്കുന്നു.

കോവിഡ് മഹാമാരിയൂടെ ഭീതിയിലൂടെ കടന്നുപോകുന്ന മാനവരാശിക്ക് പ്രത്യാശ നല്‍കുന്ന വാക്സിനേഷന്‍ നല്‍കാന്‍ ആരംഭിച്ച ഈ സാഹചര്യത്തില്‍ പ്രതീക്ഷയോടെ നമുക്ക് പുതുവത്സരത്തിലേക്ക് പ്രവേശിക്കാം.

സന്തോഷത്തിന്‍റെയും, ആഹ്ലാദത്തിന്‍റയെും ഒത്തുചേരലിന്‍റെയും സുഖാനുഭൂതി നല്‍കുന്ന ക്രിസ്മസ്സും, പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന പുതുവത്സരാഘോഷവും ആദ്യമായാണ് നോര്‍ത്ത് അമേരിക്കയിലെ ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യുദയകാംഷികളെും ഏകോപിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്നത്.

ഫൊക്കാന പ്രസിഡന്‍റ് സുധ കര്‍ത്ത അദ്ധ്യക്ഷത വഹിക്കുന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യാതിഥിയാകും. രണ്ടു മണിക്കൂര്‍ നീളുന്ന കലാസാംസ്ക്കാരിക പരിപാടികള്‍ക്ക് ലൈസി അലക്സ്, എബ്രാഹം കളത്തില്‍, അലക്സ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളേയും ആഘോഷ പരിപാടികളിലേക്ക് സാദരം ക്ഷണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top