- Malayalam Daily News - https://www.malayalamdailynews.com -

ഇടതു കോട്ടയിൽ അഭിമാന ജയം നേടി അമീറ

[1]പട്ടാമ്പി: പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ ഒരു തവണ മാത്രം കൈവിട്ടിട്ടുള്ള മുതുതല പഞ്ചായത്ത് പത്താം വാർഡിൽ വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അമീറ മുസ്തഫ നേടിയത് അഭിമാന വിജയം.

കഴിഞ്ഞ തവണ എൽ.ഡി.എഫ് 247 വോട്ടുകൾക്ക് വിജയിച്ച വാർഡിൽ ഇത്തവണ 26 വോട്ടുകൾക്കാണ് അമീറ വിജയിച്ചത്. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് ജനക്ഷേമ വികസിത വാർഡ് കെട്ടിപ്പടുക്കുമെന്ന് അമീറ പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിയാണ് അമീറ.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]