• ഞണ്ട് – 4 എണ്ണം (വൃത്തിയാക്കി വെക്കുക)
• വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ (ആവശ്യനുസരണം എടുക്കുക)
• ഇഞ്ചി – ഒരു ചെറിയ കഷ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്)
• വെളുത്തുള്ളി – 5 അല്ലി (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്)
• സവാള ചെറുത് – 2 എണ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്)
• ചെറിയ ഉള്ളി -12 എണ്ണം (ചെറുതായി അരിഞ്ഞത്)
• പച്ചമുളക് – 2 എണ്ണം (നടുവേ പിളർന്നത്)
• കറിവേപ്പില -1 തണ്ട്
• തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
• മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
• കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ
• എരിവുള്ള മുളകുപൊടി – 1/2 ടേബിൾ സ്പൂൺ (എരിവ് നിങ്ങളുടെ ആവശ്യനുസരണം എടുക്കുക)
• മല്ലിപ്പൊടി – കാൽ ടേബിൾ സ്പൂൺ
• പെരും ജീരകപൊടി – കാൽ ടീസ്പൂൺ
• കുരുമുളക് ചതച്ചത് -1 ടീസ്പൂൺ
• ഉലുവ പൊടി – കാൽ ടീസ്പൂൺ (വേണമെങ്കില് മാത്രം)
• ഉണക്ക മുളക് – 4 എണ്ണം
• കറിവേപ്പില -1 തണ്ട്
• കുടംപുളി -1 ചെറിയ കഷ്ണം (വെള്ളത്തിലിട്ട് വെച്ചത് – ഓപ്ഷണൽ)
• ഉപ്പ് ആവശ്യത്തിന്
• വെള്ളം കാൽ കപ്പ്
• മല്ലിയില – ഓപ്ഷണൽ
• ഗാർണിഷ് ചെയ്യാൻ വേണ്ടി – നാരങ്ങാ, തക്കാളി തൊലി, കറിവേപ്പില.
• തേങ്ങാക്കൊത്ത് വേണമെങ്കിൽ കുറച്ച് ചേർത്ത് കൊടുക്കാം.
തയ്യാറാക്കുന്നവിധം:
ചുവട് കട്ടിയുള്ള ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക . എണ്ണ ചൂടായാൽ 18,19, ചേരുവകൾ ചേർത്ത് മൂപ്പിക്കുക.അതിനുശേഷം 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക നല്ലതുപോലെ വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് 10 മുതൽ 17 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറ്റുക. ശേഷം തക്കാളി ചോർത്ത് നല്ലതുപോലെ വഴറ്റുക ശേഷം ഞണ്ടും, ഉപ്പ്, പുളി വെള്ളം, വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം നന്നായി മൂടി ചെറു തീയിൽ വേവിച്ചുക്കുക. നന്നായി വെന്തു എണ്ണ തെളിഞ്ഞു വറ്റി വരുമ്പോൾ കുറച്ച് കുരുമുളകും, മല്ലിയിലും ചേർത്ത് മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply