Flash News

ചെർപ്പുളശേരിക്കാരുടെ പ്രിയ ഗഫൂർക്ക ഇനി ജനപ്രതിനിധി

December 20, 2020 , സാബിര്‍ അഹ്‌സന്‍

ചെര്‍പ്പുളശ്ശേരി: നഗരസഭ 15-ാം വാര്‍ഡില്‍ വിജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സാരഥി പി. ഗഫൂര്‍ നാട്ടുകാരുടെ പ്രിയ നേതാവാണ്. ഇതിനകം നാട്ടിൽ സാമൂഹിക – രാഷ്ട്രീയ രംഗത്ത് സജീവനായ ഗഫൂർക്ക തങ്ങളുടെ ജനപ്രതിനിധിയായതിൽ ഒരു നാടാകെ ആഘോഷത്തിലാണ്.

ചെര്‍പ്പുളശ്ശേരിയിലെ പരിസ്ഥിതി കൂട്ടായ്മയുടെ ഭാരവാഹി, ജി.യു.പി സ്‌കൂള്‍ പി.ടി.എ മുന്‍ പ്രസിഡണ്ട്, ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ ആശ്രയ കേന്ദ്രം കണ്‍വീനര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍പ്പുളശ്ശേരി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം, ഗവ. ഹൈസ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വയര്‍മെന്‍ അസോസിയേഷന്‍ ചെര്‍പ്പുളശ്ശേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ് ഗഫൂർ.

രണ്ട് പതിറ്റാണ്ടായുള്ള സാമൂഹിക പ്രവർത്തന രംഗത്തെ അനുഭവസമ്പത്ത് വാർഡ് മെമ്പറെന്ന നിലക്കുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് ഗഫൂറും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top