പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്’ പ്രക്ഷേപണ വേളയിൽ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം ‘മൻ കി ബാത്’ പ്രക്ഷേപണ സമയത്ത് പാത്രങ്ങള്‍ മുട്ടി പ്രതിഷേധിക്കണമെന്ന് വിവിധ കർഷക യൂണിയൻ നേതാക്കൾ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിപാടിയുടെ സംപ്രേഷണ വേളയിൽ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കണമെന്ന് നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡിനെ തുരത്താന്‍ മോദി ആവശ്യപ്പെട്ട അതേപോലെ തന്നെ ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

“ഡിസംബർ 27 ന് പ്രധാനമന്ത്രി മാൻ കി ബാത്ത് സംസാരിക്കും. കൊറോണയെ തകർക്കാൻ പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടതുപോലെ, ഇവന്റിലുടനീളം നിങ്ങളുടെ വീടുകളിലെ പാത്രങ്ങള്‍ മുട്ടണമെന്‍ ഞങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു,”ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗ്ജിത് സിംഗ് ദാലേവാല പറഞ്ഞു.

കോവിഡിനെ നേരിടുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് നന്ദി സൂചകമായി അവരവരുടെ വീടുകളുടെ ബാല്‍ക്കണിയില്‍ വന്ന് കൈയ്യടിക്കുകയും പാത്രങ്ങള്‍ മുട്ടുകയും ചെയ്യണമെന്ന് മാര്‍ച്ചില്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണ തേടി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കര്‍ഷക നേതാക്കള്‍ കത്തയക്കുകയും ചെയ്‌തിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment