Flash News

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി

December 20, 2020

ന്യൂയോർക്ക്: ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വെര്‍ച്വല്‍ ആയി സൂം മീറ്റിംഗിലൂടെയാണ് പരിപാടി നടത്തിയത്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥിയായ ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

ലിസി കൊച്ചു പുരയ്ക്കല്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍ ജനുവരി ഒന്ന് മുതല്‍ സ്ഥാനമേറ്റെടുക്കും. അതുവരെ പഴയ ഭാരവാഹികള്‍ തല്‍സ്ഥാനത്ത് തുടരും. അധ്യക്ഷന്‍ പോള്‍ ഡി പനക്കല്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരിപാടിയുടെ സാങ്കേതിക സംവിധാനം ജിന്‍സി ചാക്കോ കൈകാര്യം ചെയ്തു. ചടങ്ങില്‍ അക്കാമ്മ കല്ലേല്‍, ടോം ജോര്‍ജ് കോലത്ത് എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായ സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് നഴ്‌സുമാരോടുള്ള സ്‌നേഹവും ആദരവും എന്നും ഉണ്ടായിരിക്കുമെന്ന് തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായി ഡോ. അന്നാ ജോര്‍ജും വൈസ് പ്രസിഡന്റായി ഡോ. സോളിമോള്‍ കുരുവിളയും തിരഞ്ഞെടുക്കപ്പെട്ടു. ജെസ്സി തോമസ് ജനറല്‍ സെക്രട്ടറിയായും ഡോളമ്മ പണിക്കര്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: ലിസി അലക്‌സ് ട്രഷറര്‍, ഏലിയാമ്മ മാത്യു ജോയിന്റ് ട്രഷറര്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍: താരാ ഷാജന്‍, മായാ ഫിലിപ്പ്, ഉഷ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, ഡോ. ആനി പോള്‍. കമ്മിറ്റി ഭാരവാഹികള്‍: ഷൈല റോഷിന്‍, ഗ്രേയ്‌സ് അലക്‌സാണ്ടര്‍, സാറാമ്മാ തോമസ്, ആഷ്‌ലി മാത്യു, ലിസി കൊച്ചുപുരയ്ക്കല്‍, ഏലിയാമ്മ അപ്പുക്കുട്ടന്‍, ഷൈപോള്‍, ജിന്‍സി ചാക്കോ, ജെസി ജെയിംസ്. ഏരിയ കോര്‍ഡിനേറ്റേര്‍സ്: റേച്ചല്‍ ഡേവിഡ്, മറിയാമ്മ ചാക്കോ.

ഫ്രാന്‍സിസ് തടത്തില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top