സൗദി അറേബ്യ അന്താരാഷ്ട്ര ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

റിയാദ്: വിവിധ രാജ്യങ്ങളിൽ ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യ വീണ്ടും അന്താരാഷ്ട്ര ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അടിസ്ഥാനമാക്കിയാണ് തീരുമാനം. ഇപ്പോൾ സ്വീകരിച്ച നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അവലോകനം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങി വരാനും അവസരമുണ്ട്. അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.

ഡിസംബർ എട്ടിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിൽ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. ഓരോ അഞ്ച് ദിവസത്തിലും ഒരു കോവിഡ് പരിശോധന നടത്താനും നിർദ്ദേശിക്കുന്നു. മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ യൂറോപ്പ് സന്ദർശിച്ചവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം.

Print Friendly, PDF & Email

Leave a Comment