Flash News

നൈക ഓൺ-ട്രെൻഡ് സ്റ്റോർ തൃശൂരിൽ

December 21, 2020 , പ്രസ് റിലീസ്

തൃശൂർ: രാജ്യത്തെ മുൻനിര ലൈഫ്സ്റ്റൈൽ ബ്രാൻഡായ നൈകയുടെ ഓൺ-ട്രെൻഡ് സ്റ്റോറിന് തൃശൂർ ശോഭ സിറ്റി മാളിൽ തുടക്കം കുറിച്ചു. ഇതോടെ സംസ്ഥാനത്തെ നൈക സ്റ്റോറുകളുടെ എണ്ണം മൂന്നായി ഉയർന്നു. കൊച്ചിയിൽ ലുലു മാളിലുള്ള ഓൺ-ട്രെൻഡ് സ്റ്റോറും തിരുവനന്തപുരത്തെ നൈക ബ്യൂട്ടി എക്സ്ക്ലൂസീവ് കിയോസ്കുമാണ് മറ്റ് രണ്ട് കേന്ദ്രങ്ങൾ. രാജ്യത്തെ മുപ്പത്തി രണ്ടാമത് നൈക ഓൺ ട്രെൻഡ് സ്റ്റോറാണ് തൃശൂരിലേത്.

എസ്റ്റീ ലോഡർ, ക്ലിനിക്, ബോബി ബ്രൗൺ, സ്മാഷ്ബോക്സ്, ഹുഡ ബ്യൂട്ടി, നൈക കോസ്മെറ്റിക്സ്, നൈക നാച്വറൽസ്, കേ ബ്യൂട്ടി, ലൈം ക്രൈം, ടോണിമോളി, ദി ഫെയ്സ് ഷോപ്പ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ ലഭ്യമാണ്. മേക്കപ്പിൻ്റെ കാര്യത്തിൽ പരിചയ സമ്പന്നർ മുതൽ തുടക്കക്കാർ വരെ മുഴുവൻ സൗന്ദര്യാസ്വാദകരുടേയും മനം കവരുന്ന ഉത്പന്നങ്ങളും ബ്രാൻഡുകളുമാണ് നൈകയിൽ ഉള്ളത്. ഇൻ്റർനാഷണൽ ബ്രാൻഡുകൾക്കു പുറമേ ഇന്ത്യൻ ബ്രാൻഡുകളും ഇവിടെ ലഭിക്കും. ഇയർ എൻഡ് പർച്ചേസ് ആഘോഷപൂർണമാക്കി സീസണിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ സ്വന്തമാക്കാം. 2000 രൂപയ്ക്ക് മുകളിലുളള എല്ലാ പർച്ചേസിനും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

“യുവർ സേഫ്റ്റി, ഔവർ പാഷൻ” എന്ന വാഗ്ദാനത്തോടെ ഷോപ്പിംഗ് അനുഭവം സമ്പർക്കരഹിതവും കഴിയുന്നത്ര സുരക്ഷിതവുമാക്കാൻ ആവശ്യമായ നടപടികളെല്ലാം നൈക കൈക്കൊണ്ടിട്ടുണ്ട്. നിശ്ചിത സമയം ഇടവിട്ടുള്ള ഫ്യൂമിഗേഷൻ, ഡീപ് ക്ലീനിംഗ്, സ്റ്റോറിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കസ്റ്റമേഴ്സിനുള്ള ഹാൻഡ് സാനിറ്റൈസേഷൻ, താപനില പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിശ്ചിത എണ്ണം ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാത്രം പ്രവേശിപ്പിച്ച് സാമൂഹിക അകലവും ഉറപ്പുവരുത്തുന്നുണ്ട്.

തൃശൂരിൻ്റ സാംസ്കാരിക പെരുമ കൗതുകം പകരുന്നതാണെന്നും ഇവിടെയുള്ള ഉപയോക്താക്കൾക്ക് സവിശേഷമായ സൗന്ദര്യാനുഭവം പകർന്നു നൽകുകയാണ് ലക്ഷ്യമെന്നും നൈക റീറ്റെയ്ൽ സിഇഒ അൻചിത് നയ്യാർ അഭിപ്രായപ്പെട്ടു. “ബ്യൂട്ടി, സ്കിൻ കെയർ ശ്രേണിയിൽ ഏറ്റവും മികച്ചതും മുൻനിരയിൽ നിൽക്കുന്നതുമായ ഉത്പന്നങ്ങളാണ് നൈകയിലൂടെ കാഴ്ച വെയ്ക്കുന്നത്. തൃശൂരിലേക്ക് കൂടി ഇത് വിപുലീകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഉപയോക്താക്കളുടെ സംതൃപ്തിക്കും സുരക്ഷയ്ക്കും മുന്തിയ പരിഗണന നൽകുന്നതിനൊപ്പം ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ശുചിത്വ പ്രോട്ടോക്കോളുകളും ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട് ”- അദ്ദേഹം കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top