സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ സത്യപ്രതിജ്ഞക്കിടെ പാലക്കാട് നഗരസഭയിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച്

പാലക്കാട്: ജയ് ശ്രീറാം ബാനർ ഉയർത്തി സംഘ്പരിവാർ നടത്തുന്ന വിദ്വേഷ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സത്യപ്രതിജ്ഞ വേളയിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ പ്രവർത്തകർ ഭരണഘടനയും ഭരണഘടന ശിൽപി അംബേദ്ക്കറുടെ ചിത്രവും ഉയർത്തിപ്പിടിച്ചുമാണ് അണിനിരന്നത്. മാർച്ച് മുൻസിപ്പാലിറ്റി ഗേറ്റിൽ പോലീസ് തടഞ്ഞു.ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് റഷാദ് പുതുനഗരം അദ്ധ്യക്ഷത വഹിച്ചു. മുനീബ്, ആബിദ്, ഷഹ്ബാസ്, സാബിത്ത്, ത്വാഹ, യാസിർ, ഫൈസ തസ്നീം എന്നിവർ നേതൃത്വം നൽകി.

സമൂഹത്തിൽ മതസ്പർധ വളർത്താനുള്ള സംഘ്പരിവാർ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പെറ്റിക്കേസിനപ്പുറം മതസ്പർധക്ക് കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും അവർ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment