ഫ്‌ളവേഴ്സ് ടി വി യു എസ് എ സിംഗ് ആൻഡ് വിൻ ഗ്രാൻഡ് ഫിനാലെ 2020 ഡിസംബർ 31ന്

ഫ്‌ളവേഴ്സ് ടി വി യു എസ് എ നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി നടത്തി വരുന്ന മ്യൂസിക് റിയാലിറ്റി ഷോ സിങ് ആൻഡ് വിൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന സംഗീതപ്രേമികളുടെ മനം കവർന്നു കൊണ്ട് അതിന്റെ ഫൈനൽ മത്സരങ്ങളിലേക്ക് എത്തുന്നു,

നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നൂറു കണക്കിന് മത്സരാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 തോളം വരുന്ന ഗായകരാണ് ഫൈനൽസിൽ മാറ്റുരയ്ക്കുന്നത്,

ഫൈനലിൽ വിജയികളാവുന്നവർ ഡിസംബർ 31ന് ന്യൂ ഇയർ ഈവിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ തങ്ങളുടെ പ്രകടനം കാഴ്ച വയ്കും, ഏകദേശം നൂറോളം വരുന്ന ഫ്‌ളവേഴ്സ് ടി വി യു എസ് എ യുടെ അണിയറപ്രവർത്തകർ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗ്രാൻഡ് ഫിനാലെയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നു,

ലോകമെമ്പാടുമുള്ള ഫ്‌ളവേഴ്സ് ടി വി യുടെ പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ഈ മത്സരങ്ങളിൽ വിജയികൾക്ക് അത്യാകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നു, കേരളത്തിൽ നിന്നുള്ള പ്രമുഖ ഗായകരും സംഗീത സംവിധായകരും അഭിനേതാക്കളും പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ ഒരു വലിയ ആഘോഷമാക്കി മാറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഫ്‌ളവേഴ്സ് ടി വി യു എസ് എ സി ഇ ഓ ബിജു സക്കറിയ അറിയിച്ചു.

ഇടിക്കുള ജോസഫ്

 

Print Friendly, PDF & Email

Related News

Leave a Comment