Flash News

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ

December 22, 2020 , സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ എല്ലാ വർഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയിൽ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തൻ പ്രതീക്ഷയോടെ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ്‌ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

വീട് വീടാന്തരം നടത്തിവന്നിരുന്ന ക്രിസ്‌മസ്‌ കരോള്‍ കോവിഡ്‌ കാലമായതിനാല്‍ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാർഡടിസ്ഥാനത്തിലാണ് ദേവാലയത്തിൽ നടത്തപ്പെട്ടത്.

കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേർക്ക് മാത്രമേ കാരോളിങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ എന്നതിനാൽ ലൈവ് സ്ട്രീമിങ്ങും ഏർപ്പെടുത്തിയിരുന്നു.

വിവിധ വാര്‍ഡുകളുടെ നേതൃത്വത്തിൽ പല സമയങ്ങളിലായി നടത്തിയ കരോളിംഗില്‍ അമ്പതിലധികം കുടുംബാംഗങ്ങൾ വീതം ഓരോ കരോളിംഗിലും പങ്കെടുത്തു.

ഇടവക വികാരി ഫാ.ടോണി പുല്ലുകാട്ടിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കരോളിംഗ് ആരംഭിച്ചത്. നാം ഇന്ന് നേരിടുന്ന ജീവിത യാതനകളെ പ്രത്യാശയോടും, ആത്മ ധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാൻ ഈ ക്രിസ്മസ്സിൽ യേശുവിൻറെ ആല്മീയാഗമനം നമ്മെ സഹായിക്കട്ടെയെന്നു ആശംസിച്ചു.

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ്‌ കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചും, പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി മാറ്റാംമെന്ന പ്രത്യാശയോടെ, ദുരിതങ്ങളില്ലാത്ത പുതുവര്‍ഷം നേർന്നും ഈ വർഷത്തെ ലളിതമായ ക്രിസ്‌മസ്‌ കാരോളിംഗിന് ഇതോടെ സമാപനമായി.

റോയി മാത്യു (സെൻറ്‌ അല്‍ഫോന്‍സാ വാര്‍ഡ്‌), സുനിൽ പോൾ (സെൻറ്‌ ആൻ്റണി വാര്‍ഡ്), മാർട്ടിൻ ജോൺസൻ (സെൻറ്‌ ജോര്‍ജ് വാര്‍ഡ്), ഷൈൻ സ്റ്റീഫൻ (സെൻറ്‌ ജോസഫ് വാര്‍ഡ്), പിങ്കു കുര്യൻ (സെൻറ്‌ ജൂഡ് വാര്‍ഡ്), സെബാസ്റ്റ്യൻ ആൻ്റണി (സെൻറ്‌ മേരിസ് വാര്‍ഡ്), ബിനോയ് സ്രാമ്പിക്കൽ (സെൻറ്‌ പോള്‍ വാര്‍ഡ്), ശശി തോട്ടത്തിൽ (സെൻറ്‌ തെരേസ ഓഫ് കല്‍ക്കത്ത വാര്‍ഡ് ), സോനു അഗസ്റ്റിൻ (സെൻറ്‌ തോമസ് വാര്‍ഡ്) എന്നിവരാണ് വാര്‍ഡ്‌ പ്രതിനിധികള്‍.

ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076.

വെബ്: www.stthomassyronj.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top