- Malayalam Daily News - https://www.malayalamdailynews.com -

കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍‌ഫെയര്‍ അസ്സോസിയേഷന്റെ ആദരാഞ്ജലി

[1]ന്യൂയോര്‍ക്ക്: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.

ഏഴു പതിറ്റാണ്ടായി മലയാള കവിതയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ കാവ്യജീവിതത്തിനാണ് മലയാള ഭാഷയ്ക്ക് നഷ്ടമായത്. കവയിത്രിയും പരിസ്ഥിതി പോരാളിയുമായിരുന്ന ടീച്ചര്‍ ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രകൃതി സംരക്ഷണത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അനീതിയും ചൂണ്ടിക്കാട്ടുന്നതിനുള്ള ശക്തമായ ആയുധമായി കവിതയെ ഉപയോഗിച്ച എഴുത്തുകാരിയാണ് നമ്മെ വിട്ടു പിരിഞ്ഞത്. കാവ്യലോകത്തിന് തീരാനഷ്ടമാണ് ടീച്ചറുടെ വേര്‍പാട്. മലയാളികളുടെ മനസുകളിൽ എന്നെന്നും കെടാവിളക്കായി നിലകൊള്ളുമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജോ ചെറുകര അവതരിപ്പിച്ച അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]