Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

സുഗതകുമാരി ടീച്ചർ കാലഘട്ടത്തിന്റ തുടിപ്പാണ്: ലിമ

December 23, 2020 , പ്രസ് റിലീസ്

മാഞ്ചസ്റ്റർ/ലണ്ടൻ: പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. 1934 ജനുവരി 22 ന് ആറന്മുളയിൽ ജനിച്ച സുഗതകുമാരി 1961 ലാണ് “മുത്തുച്ചിപ്പി” എന്ന കവിതയെഴുതുന്നത്. മനുഷ്യ വേദനകളുടെ ആഴം മനസ്സിലാക്കി കാവ്യഭാഷയായ കവിതകൾക്ക് നവചൈതന്യം നൽകുക മാത്രമല്ല ചില ആധുനിക കവിതകൾക്കെതിരെയും ശബ്ദിച്ചു. സത്യവും നീതിയും വലിച്ചെറിയുന്ന ഈ കാലത്തു് സാഹിത്യ ലോകത്തു് ഒരു പോരാളിയായി സ്ത്രീപക്ഷത്തു നിന്നുള്ള പോരാട്ടം കേവലമായി കാണാനാകില്ല. സ്ത്രീപക്ഷത്തു നിന്ന് അർത്ഥഗൗരവമുള്ള വരികൾ നൽകിയ ടീച്ചർ ഈ കാലഘട്ടത്തിന്റ തുടിപ്പാണ്. വയലോലകൾ, കുന്നുകൾ ഇടിച്ചുനിരപ്പാക്കി കലപ്പക്ക് പകരം മതിലുകളുയർത്തുന്നതിനെ എതിർത്തു. അതിന്റ ഏറ്റവും വലിയ ഉദാഹരണമാണ് സൈലന്റ് വാലി സമരം.

പ്രപഞ്ചത്തോടെ കാട്ടുന്ന ക്രൂരതക്കെതിരെ പ്രതികരിക്കാനിറങ്ങിയ ടീച്ചർക്ക് നേരെയും പ്രതിഷേധമുഅയർന്നു. അത് ആറമ്മുളയിൽ മദ്ധ്യതിരുവിതാംകുറിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിന്ന ഒരു വിമാനത്താവളം വരാതിരിക്കാൻ തടക്കം സൃഷ്ഠിച്ചതിനായിരിന്നുവെന്ന് സാഹിത്യകാരൻ കാരൂർ സോമനറിയിച്ചു. ചെറുപ്പം മുതൽ കവിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അച്ചൻ ബോധെശ്വരനിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിച്ചുവളർന്ന ടീച്ചറുടെ കർമ്മ മണ്ഡലം രാഷ്ട്രീയമായിരുന്നില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്ന ടീച്ചർ സ്ത്രീകൾക്കെന്നും ഒരു പ്രകാശമായിരിന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരിന്നു. പ്രക്ർതി സംരക്ഷണ സമിതി, അഭയയുടെ സ്ഥാപക സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചു. ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റ “തളിര്” എന്ന മാസികയുടെ ചീഫ് എഡിറ്ററായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പ്രധാന കൃതികൾ രാത്രിമഴ, മണലെഴുത്തു്, അമ്പലമണി, പാതിരാപ്പൂക്കൾ, കൃഷ്ണ കവിതകൾ അങ്ങനെ പലതു൦. സാഹിത്യത്തിലെ ഏറ്റവും വലിയ സംഭാവനയായ എഴുത്തച്ഛൻ പുരസ്കാരമടക്കം ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചു. ഭർത്താവ് പരേതനായ ഡോ.വേലായുധൻ നായർ, മകൾ ലക്ഷ്മി.

ലിമ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അടക്കം ലോകമെങ്ങുമുള്ള ഭാരവാഹികൾ അനുശോചനമറിയിച്ചതായി ലിമ പി.ആർ.ഒ. അഡ്വ. റോയി പഞ്ഞിക്കാരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top