Flash News

ലോക്ക്ഡൗണ്‍ കാലത്ത് നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരില്‍ രാഹുൽ ഗാന്ധിയും

December 23, 2020

ന്യൂദൽഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ച 10 എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ലോക്ക്ഡൗൺ സമയത്ത് എം‌പിമാരുടെ മണ്ഡലങ്ങളിലെ പ്രകടനം വിലയിരുത്തുന്നതിനായി നടത്തിയ സർവേയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള സിവിൽ ബോഡിയായ ഗവേണ്‍ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സര്‍വെ നടത്തിയത്.

ഒക്ടോബർ 1 നാണ് സർവേ ആരംഭിച്ചത്. ജനങ്ങളുടെ നാമനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 25 ലോക്സഭാ എംപിമാരുടെ പട്ടികയിൽ നിന്ന് 10 സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ എംപിയുടെയും നിയോജകമണ്ഡലത്തിൽ പോയി ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ചോദിച്ചാണ് മികച്ച 10 എംപിമാരെ തിരഞ്ഞെടുത്തത്.

രാഹുല്‍ ഗാന്ധിക്ക് പുറമേ അനില്‍ ഫിറോജിയ (ബിജെപി), അദാല പ്രഭാകര റെഡ്ഡി (വൈഎസ്ആര്‍സിപി), മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ് ഗോഡ്സെ (ശിവസേന) സുഖ്ബീര്‍ സിംഗ് ബാദല്‍ (എസ്എഡി), ശങ്കര്‍ ലാല്‍വനി (ബിജെപി), ഡോ. ടി തമിഴച്ചി തങ്കപാണ്ഡ്യന്‍ (സുമതി) (ഡിഎംകെ), നിതിന്‍ ജയറാം ഗഡ്കരി (ബിജെപി) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ജനപ്രതിനിധികള്‍.

ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ സര്‍വേയില്‍ 512 ലോക്സഭാ എംപിമാര്‍ക്കായി 33,82,560 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഗവേണ്‍ഐ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top