ലീന മാത്യു (37) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂഹൈഡ് പാര്‍ക്ക് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യൂ ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായിരുന്നു. കുറച്ച് നാളായി രോഗബാധിതയായിരുന്നു.

റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍ – ലിസമ്മ ദമ്പതികളുടെ മകളാണ്.

എമിലി, മാദലിന്‍, എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.

അമിച്ചകരി വേങ്ങല്‍ ഹൌസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: ഡിസംബര്‍ 27 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ പാര്‍ക്ക് ഫ്യുണറല്‍ ചാപ്പലില്‍ (2175 Jericho Turnpike, New Hyde Park, NY 11040).

സംസ്കാര ശുശ്രുഷ: ഡിസംബര്‍ 28 തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (103-10 104th St., Ozone Park, NY 11417).

വിവരങ്ങള്‍ക്ക്: 929 273 3470

Print Friendly, PDF & Email

Related News

Leave a Comment