ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെഡറേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തുടക്കം കുറിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെഡറേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാര്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് തുടക്കംകുറിച്ചു. ഈവര്‍ഷം കോവിഡ് നിബന്ധനകള്‍ ഉള്ളതിനാല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷം ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും, സ്കിറ്റ്. ഡാന്‍സ്, എന്നിവ വിവിധ സ്റ്റേജുകളില്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷം ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ചു.

ഈവര്‍ഷം ക്രിസ്തുമസിനു സമാഹാരിച്ച തുക ഷിക്കാഗോയിലുള്ള മിഷണറീസ് ഓഫ് ചാരിറ്റിയോട് സഹകരിച്ച് ‘ഫീഡ് ദ പൂവര്‍’ പ്രൊജക്ടിനുവേണ്ടി നല്‍കുകയുണ്ടായി. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യന്‍ അമിത് കുമാര്‍, യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ സമൂഹത്തെ അറിയിച്ചു. ഐ.സി.എ.എന്‍.എ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പ്രസിഡന്റ് കീര്‍ത്തികുമാര്‍ റവേരി എന്നിവരും മറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരും കോണ്‍സുലേറ്റില്‍ നടന്ന ക്രിസ്തുമസ് കേക്ക് കട്ടിംഗ് സെറിമണിയില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment