നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള 100 മില്യൺ ഡോളര്‍ നഷ്ടപരിഹാര കേസ് യു.എസ് സുപ്രീം കോടതി തള്ളി

ടെക്സസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെരെ ഫയൽ ചെയ്തിരുന്ന 100 മില്യൺ ഡോളർ നഷ്ടപരിഹാര കേസ് യു.എസ്. സുപ്രീം കോടതി (ടെക്സസ്) തള്ളി.

വിചാരണ സമയത്ത് പരാതിക്കാർ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ആൻഡ്രൂ എസ് ഹാനൻ കേസ് തള്ളിയത്.

ഹൂസ്റ്റണിൽ സംഘടിപ്പിച്ച ‘ഹൗഡി മോഡി’ പരിപാടിക്ക് ദിവസങ്ങൾ മുമ്പ് 2019 സെപ്റ്റംബർ 19 – നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് ഇന്ത്യന്‍ പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് കശ്മീര്‍ ഖാലിസ്ഥാന്‍ വിഘടനവാദികളും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്.

കശ്മീർ ഖാലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ട് ഈ കേസ് വിചാരണ ചെയ്യുന്നതിന് ഒരു തുടർനടപടിയും സ്വീകരിച്ചിരുന്നില്ല. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വഴി മോദിയ്ക്കും അമിത് ഷാക്കും സമൻസ് അയക്കുക മാത്രമാണ് ഇവർ ചെയ്തത്.

2019 സെപ്റ്റംബർ 22 – നാണ് നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹൂസ്റ്റണിൽ ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുത്തത്.

Print Friendly, PDF & Email

Leave a Comment