സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ എം ശിവശങ്കറാണെന്ന് ഇ.ഡി.യുടെ കുറ്റപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർക്കെതിരെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ എം ശിവശങ്കറാണെന്ന് പറയുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലാതാകും. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.

നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്,സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി പറയുന്നു.ഇത് വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയ്ക്കായി സ്വപ്ന വഴി ലഭിച്ച കോഴപ്പണമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. പൂവാര്‍ സഹകരണ ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് എൻഐഎയും കസ്റ്റംസും ജാമ്യം നൽകിയതിനെത്തുടർന്ന് സന്ദീപിനും, സരിത്തിനും, സ്വപ്‌നയ്ക്കുമെതിരെ ഒക്ടോബർ 7 ന് ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ്, സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടി രൂപയും സ്വർണവും കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. തിരുവനന്തരപുരം സ്റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറില്‍ 64 ലക്ഷം 982 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment