സച്ചിയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ‘സച്ചി ക്രിയേഷൻസ്’; പൃഥ്വിരാജ് ബാനർ പ്രഖ്യാപിച്ചു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ജന്മദിനത്തിൽ നടൻ പൃഥ്വിരാജ് പുതിയ പ്രഖ്യാപനം നടത്തി. ചലച്ചിത്രത്തിലും ജീവിതത്തിലും പൃഥ്വിരാജിന്റെ ഉറ്റ ചങ്ങാതിയായിരുന്ന സച്ചിയുടെ പേരിൽ ‘സച്ചി ക്രിയേഷൻസ്’ എന്ന പുതിയ ബാനർ പൃഥ്വിരാജ് പ്രഖ്യാപിച്ചു.

സച്ചിയുടെ ആദ്യ ചിത്രമായ അനാർക്കലിയിലും അവസാന ചിത്രമായ അയ്യപ്പനും കോശിയും കോശി എന്നീ ചിത്രങ്ങളിലും പൃഥ്വിരാജ് നായകനായിരുന്നു. സച്ചിയുടെ ഓർമ്മ നിലനിർത്തുന്നതിനും അതുവഴി നല്ല സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സച്ചിയുടെ സുഹൃത്തുക്കളും കുടുംബവും ‘സച്ചി ക്രിയേഷൻസ്’ എന്ന ബാനർ ആരംഭിച്ചതായി പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സംവിധായകന്‍ രഞ്‌ജിത്തും സച്ചിയുടെ ഓര്‍മ്മകള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇനിയുള്ള ക്രിസ്‌മസ് നാളുകള്‍ ആഘോഷത്തിന്റേതല്ല മറിച്ച് സച്ചിയുടെ ഓര്‍മ ദിവസമാണെന്ന് രഞ്‌ജിത് കുറിച്ചു.

Print Friendly, PDF & Email

Leave a Comment