Flash News

കൊട്ടിയൂരില്‍ ബിജെപി-സിപി‌എം ഏറ്റുമുട്ടൽ; 46 പേര്‍ക്കെതിരെ കേസ്; പ്രദേശത്ത് വന്‍ പോലീസ് സന്നാഹം

December 26, 2020

കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപി‌എം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 46 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 38 സിപിഎം പ്രവർത്തകർക്കെതിരെയും എട്ട് ബിജെപി പ്രവർത്തകർക്കെതിരെയുമാണ് കേസ്. കൊട്ടിയൂരിലെ ബിജെപി ഓഫീസുകൾ തകര്‍ത്തതിലും പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സംഘർഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാതിരിക്കാൻ വന്‍ പോലീസ് സംഘമാണ് ഇപ്പോൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നത്. കൊട്ടിയൂര്‍ അമ്പല പരിസരം, നീണ്ടുനോക്കി, ചുങ്കക്കുന്ന്, മന്ദംചേരി എന്നിവിടങ്ങളിലാണ് പോലീസിന്റെ ക്യാംപും കൂടുതൽ ശ്രദ്ധയും.

കേളകം പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള കോട്ടിയൂരിൽ നടന്ന രാഷ്ട്രീയ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും എട്ട്​ യുവമോർച്ച പ്രവർത്തകർക്കുമാണ്​ സംഘർഷത്തിൽ പരിക്കേറ്റിരുന്നത്. കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും ക്ഷേത്രത്തിന് സമീപത്തെ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും വ്യാഴാഴ്‌ച രാത്രി തകർക്കപ്പെട്ടിരുന്നു.

കൊട്ടിയൂരിന് സമീപമുള്ള ‘പാലുകാച്ചി’ എന്ന പ്രദേശത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു സംഘട്ടനവും അക്രമവും. പ്രദേശത്ത് ഡിവൈഎഫ്‌ഐ സ്‌ഥാപിക്കുന്ന കൊടികൾ നിരന്തരം നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വ്യാഴാഴ്‌ച വൈകിട്ട് ഡിവെഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പുതിയ കൊടിയുയർത്തി.

എന്നാൽ പ്രതിഷേധ യോഗത്തിലേക്ക് ആർഎസ്എസ് പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്‌ടിച്ചുവെന്നും പ്രതിഷേധ യോഗത്തിനു ശേഷം അവിടെ സംസാരിച്ച് നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്രമിച്ചുവെന്നുമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. അതേ ദിവസം രാത്രി 10 മണിയോടെയാണ് ബിജെപിയുടെ കൊട്ടിയൂർ ടൗണിലുള്ള ഓഫീസും ക്ഷേത്രത്തിന് സമീപത്തെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തകർക്കപ്പെട്ടത്. ഓഫീസ് തകർത്തത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപിയും ആരോപിക്കുന്നു.

സി.പി.ഐ (എം) പ്രവർത്തകർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് ബി.ജെ.പി പ്രവർത്തകര്‍ക്കെതിരെയും, ബി.ജെ.പി പ്രവർത്തകർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 16 സി.പി.എം പ്രവർത്തകരെയും, ബി.ജെ.പി ഓഫീസ് നശിപ്പിച്ച കേസിൽ 12 സി.പി.ഐ (എം) പ്രവർത്തകർക്കെതിരെയും, പാമ്പറപ്പാനി യുവ കേസരി ക്ലബ്ബിന് നാശനഷ്ടം വരുത്തിയതിന് പത്ത് സിപി‌ഐ‌എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top