ഇന്ന് ക്രിസ്തുമസ് രാവിലേക്ക് നാം പ്രവേശിക്കുന്നു. ശോകമുകമായ ഒരു വര്‍ഷാന്ത്യത്തിലെ ക്രിസ്തുമസ്സിലേക്ക്. കോവിഡ് മഹാമാരി ലോകത്തെ വിഴിങ്ങുയിരിക്കുമ്പോള് അടുത്ത പുതുവത്സരത്തിലേക്ക് പ്രതീക്ഷകളോടെ നാം കാത്തു നില്ക്കുന്നു. വാക്സിന് വന്നുതുടങ്ങിയിരിക്കുന്നു.
എങ്കിലും ആല്‍ത്തറയില്ലാതെ, അമ്പലമില്ലാതെ വിശ്വാസികള്‍ കൂടി എന്നു പറഞ്ഞ മട്ടില്‍ ബന്ധുക്കളില്ലാതെ, കുടുംബാംഗങ്ങളില്ലാതെ നാമിന്ന് ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുന്നു. ക്രിസ്ത്യാനികള്‍ വിശുദ്ധ കുര്‍ബാന ടിവിയില്‍ കാണുന്നു. ക്രിസ്തുമസ്സ് ട്രീ പ്രകാശപൂരിതമാണ്. പക്ഷേ അവിടെ സമ്മാനങ്ങള്‍ പൊതിഞ്ഞു വെച്ചിട്ടില്ല. ഫോണില്‍ ആശംസകള്‍ മാത്രം നേരുന്നു. പൊരിഞ്ഞ ടര്‍ക്കി നമ്മുടെ മുമ്പില്‍, വീഞ്ഞ് നമ്മുടെ മുമ്പില്‍. ഭാര്യയും ഭര്‍ത്താവും മാത്രം മുഖത്തോടു മുഖം നോക്കിയിരിക്കുന്നു. പതിവില്ലാത്ത ക്രിസ്തുമസ്! മാസ്ക് ധരിച്ച, കൈയ്യുറ ഇട്ട, അകലം പാലിക്കുന്ന ഒരു ക്രിസ്തുമസ്സ്!
പല തിരക്കഥകളും നാമീ ക്രിസ്തുമസ്സ് കാലത്തു കേട്ടു. സ്വപ്ന, സ്വര്‍ണ്ണക്കടത്ത്, ബിനേഷ്, അഭയാ കേസ്, മാദ്ധ്യമങ്ങള്‍ ആഘോഷത്തിലാണ്, യൂട്യൂബുകള്‍ സജീവമാണ്. ജീര്‍ണ്ണത വര്‍ദ്ധിച്ചിരിക്കുന്നു. ആര്‍ക്കുമൊന്നുമറിയില്ല. ഏതാണ് സത്യം, ഏതാണ് നീതി! അറിവില്ലാത്തവര്‍ ഒരു കാര്യത്തെപ്പറ്റിയും ഒന്നും പറയാതിരിക്കുന്നതു തന്നെ നന്ന്. മറിച്ച് അത് സമൂഹത്തെ മലീമസ്സമാക്കും! ക്രിസ്തുമസ്സ് ഒരു വര്‍ഷത്തിന്റെ അവസാനത്തില്‍ സമാധാനവും ശാന്തിയും നേരാനുള്ളതാണ്. ദുഃഖിതര്‍ക്ക് സമാധാനവും ശാന്തിയുമുണ്ടാകട്ടെ, പീഢിപ്പിക്കപ്പെടുന്നവര്ക്ക് ആശ്വാസം നേരട്ടെ. എല്ലാവര്ക്കും ക്രിസ്തുമസ് മംഗങ്ങള്‍!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply