ബാസിത് താനൂർ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്, ഫവാസ് അമ്പാളി സെക്രട്ടറി

മലപ്പുറം: 2021 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റായി ബാസിത് താനൂരിനേയും സെക്രട്ടറിയായി ഫവാസ് അമ്പാളിയേയും തെരഞ്ഞെടുത്തു. വലീദ് വി.കെ, ഹാമിദ് ടി.പി, ബിലാൽ എം ശരീഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. മലപ്പുറം മലബാർ ഹൗസിൽ സംസ്ഥാന സെക്രട്ടറി ഷമീർ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മെമ്പേഴ്സ് മീറ്റിലാണ് നിയുക്ത ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

നിലവിൽ അവസാന വർഷ നിയമ വിദ്യാർത്ഥിയാണ് ബാസിത് താനൂർ. ശാന്തപുരം അൽ ജാമിഅ: അൽ ഇസ്ലാമിയയിൽ ഉസൂലുദ്ദീനിൽ ബിരുദവും ദഅ്’വയിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും നേടി. ഫവാസ് അമ്പാളി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ഫവാസ് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പഠനം നടത്തുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് സംസ്ഥാന ശൂറ അംഗം റഹ്മാൻ ഇരിക്കൂർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment