ആലത്തൂർ: സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിന്റെ പുതിയ ജേഴ്സി ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ പ്രകാശനം ചെയ്തു. സമന്വയ ക്ലബ്ബ് രക്ഷകർത്താവ് അബൂബക്കർ മാസ്റ്റർ അധ്യക്ഷത നിർവഹിച്ചു. ക്ലബ്ബ് ഭാരവാഹി നസീർ ആലത്തൂർ, ലയൺസ് ക്ലബ് പ്രസിഡന്റ് പോൾ വർഗീസ്, ആലത്തൂർ ലയൺസ് ക്ലബ് ഭാരവാഹി ജയിംസ്, പാലക്കാട് ഫോർട്ട് പെഡെലേഴ്സ് എക്സിക്യൂട്ടീവ് മെമ്പർ ഹുസൈൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പാലക്കാട് ബൈസിക്കിൾ മേയർ റംഷാദ് സ്വാഗതം പറഞ്ഞു.
പ്രകൃതിസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മൂന്നു ദിവസത്തെ കേരള റൈഡ് നടത്തിയ റാഫി, സഹൽ,സുരാജ് എന്നിവരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.ജേഴ്സി പ്രകാശനത്തിന് ശേഷം ആലത്തൂർ സൈക്കിൾ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ട്രയൽ റണ്ണിങ് കഴനി ചുങ്കം വരെ നടത്തി.കാവശ്ശേരി പഞ്ചായത്ത് അംഗങ്ങളും വ്യാപാരി വ്യവസായി സമിതിയും അഭിവാദ്യങ്ങളിപ്പിച്ച് റണ്ണിങ്ങിന് സ്വീകരണം നൽകി. 40 ഓളം ക്ലബ്ബ് അംഗങ്ങൾ ട്രയൽ റണ്ണിങ്ങിൽ പങ്കെടുത്തു.
സാധാരണ സൈക്കിൾ ചവിട്ടുന്നവരും ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന ബോധവത്കരണവും ഹെല്‍മറ്റ് വിതരണവും ട്രയൽ റണ്ണിങ്ങിനോടനുബന്ധിച്ച് നടന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply