Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

മിസ്സോറി സിറ്റി നിയുക്ത മേയര്‍ റോബിൻ ഇലക്കാട്ടിനെ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക സ്വീകരണം നൽകി

December 28, 2020 , .

ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി.

ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിൽ സെക്രട്ടറി റെനിൽ വർഗീസ്, ട്രസ്റ്റീ ഇ.കെ വർഗീസ്, ഏബ്രഹാം ഈപ്പൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെയും പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നതായി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.

യുവതലമുറയെ അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമാകുന്നതിന് തന്റെ വിജയം പ്രചോദനമാകുമെന്ന് റോബിൻ പ്രത്യാശ പ്രകടിപ്പിച്ചു. തൻ്റെ വിജയത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും റോബിൻ ഇലക്കാട്ട് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top