ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു; ജാമ്യം തടയല്‍ ലക്ഷ്യം

ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോഡിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് ഇ.ഡി.യുടെ ഈ നീക്കം.

ബിനീഷിന്റെ ജാമ്യാപേക്ഷ നേരത്തെ ബെംഗളൂരു സിറ്റി സെഷൻസ് കോടതി നിരസിച്ചിരുന്നു. ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ബിനീഷ് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് ഇ.ഡി.യുടെ ഈ നിർണ്ണായക നീക്കം.

കുറ്റപത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസില്‍ ബിനീഷിനെതിരെ നിര്‍ണായകമായത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ഒക്ടോബർ 29 നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് സമർപ്പിച്ച മറ്റൊരു ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Print Friendly, PDF & Email

Related News

Leave a Comment