തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദമ്പതിമാർ ആത്മാഹൂതി നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി പിണറായി വിജയൻ സർക്കാർ ആണെന്ന് തിരുവനന്തപുരം ഡിസ്ട്രിക് കമ്മിറ്റി.
സംസ്ഥാന ഭരണകൂടം പറയുന്ന കേരള മോഡലിൻ്റെ ഒടുവിലത്തെ ഇര കൂടിയാണ് രാജൻ – അമ്പിളി ദമ്പതിമാർ. കേരളത്തിൻ്റെ ഭൂപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഭൂരഹിതരായ പാവപ്പെട്ട ജനതയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർനയം പ്രതിഷേധാർഹമാണ്. ശേഷം അനാഥരാകുന്ന വരെ ഏറ്റെടുത്ത് മുഖം രക്ഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്.
കോടതി ഉത്തരവിൻ്റെ മറവിൽ സ്റ്റേ വിധി വരാനുള്ള സാധ്യത പോലും പരിഗണിക്കാതെ, സർക്കാർ രാജനേയും കുടുംബത്തെയും തെരുവിലിറക്കാൻ ശ്രമിച്ചത് കൊടും ക്രൂരതയാണ്. കേരളത്തിലെ അഞ്ചര ലക്ഷം ഏക്കർ വരുന്ന സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയ കുത്തകകൾക്ക് ഒത്താശ ചെയ്ത സർക്കാരാണ് ഈ കൊടുംക്രൂരതയ്ക്ക് കൂട്ടുനിന്നത്.
പ്ലാൻ്റേഷൻ മേഖലയിലെ ഭൂമി കൈയ്യേറിയ മുതലാളിമാരോട് ഉദാര സമീപനവും ഭൂമിയില്ലാത്ത പാവപ്പെട്ട ജനങ്ങളോട് ധിക്കാരപരമായ നിലപാടുമാണ് ഈ സർക്കാരിനുള്ളത്.
സർക്കാരിൻ്റെ പ്രതിരൂപമായ പോലീസ് ജനങ്ങളുടെ മേൽ നടത്തുന്ന ഇടപെടലുകൾ പ്രതിഷേധാർഹമാണ്. മരണപ്പെട്ട രാജൻ്റെ മൃതദേഹം മറമാടുന്നതിന് പോലും തടസ്സം സൃഷ്ടിച്ച പോലീസിൻറെ നടപടി അത്യന്തം മനുഷ്യത്വരഹിതമാണ്. അത്തരം പോലീസ് ഉദ്യോഗസ്ഥൻമാർ സസുഖം സർവീസിൽ തുടരുന്നത് ഈ സർക്കാരിൻറെ നയം എന്താണെന്ന് ജനത്തിന് വ്യക്തമാക്കിത്തരുന്നു.
ഭൂമി പ്രശ്നത്തെ കേവലം പാർപ്പിടപ്രശ്നം ആക്കി ഭൂമാഫിയകളെ സംരക്ഷിക്കലാണ് ഈ സർക്കാരിൻ്റെ നയം. കേരളത്തിലെ അനധികൃത കയ്യേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാതെ ഇത്തരത്തിലുള്ള സംഭവങ്ങൾ നാട്ടിൽ അവസാനിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ അസീം, ജന: സെക്രട്ടറി റിയാസ് മാഹീൻ കമ്മറ്റി അംഗങ്ങളായ അബദുൽ സലാം, തൻസീൽ, അനസ് എന്നിവരും കൾചറൽ ഫോറം സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ തഹ്സീൻ, സുന്ദരൻ എന്നിവരും സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply