നെയ്യാറ്റിൻകര: അയല്‍വാസിയുടെ വസ്തു കൈയ്യേറിയത് ഒഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോള്‍ ദമ്പതികള്‍ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ കേസ് കൊടുത്ത അയല്‍വാസി വസന്തയെ പോലീസ് വീട്ടിൽ നിന്ന് മാറ്റി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വസന്തയെ ഇവിടെ നിന്ന് മാറ്റിയതെന്ന് പോലീസ് പറഞ്ഞു.
രാജനും ഭാര്യ അമ്പിളിയും മരണപ്പെട്ട സാഹചര്യത്തില്‍ വസ്തു രാജന്റെ മക്കൾക്ക് വിട്ട് നൽകുമെന്നും കേസുമായി മുന്നോട്ട് പോകില്ലെന്നും വസന്ത രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വസ്തു വിട്ടുനൽകില്ലെന്നും നിയമത്തിന്റെ മുന്നിൽ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കിൽ വസ്തു എടുക്കാമെന്നുമാണ് അവർ പ്രതികരിച്ചത്.
ദമ്പതികൾ മരിച്ച സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂറൽ എസ്.പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന പ്രാഥമിക നിഗമനമാണ് നിലനിൽക്കുന്നത്. എന്നാൽ മൂന്ന് സെന്റ് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലിനും രഞ്ജിത്തിനും വീട് വച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് കുട്ടികളുടെ സംരക്ഷണം പൂർണമായി ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply