മാഞ്ചസ്റ്ററിൽ നിന്നൊരു ഷോര്‍ട്ട് ഫിലിം ‘എന്‍റെ കഥ ഒരു ചെറിയ കഥ’

മാഞ്ചസ്റ്റർ: യുകെ മലയാളികൾക്ക് ക്രിസ്മസ് – പുതുവത്സര സമ്മാനവുമായി യു കെയിലെ കലാകാരന്മാരുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമിച്ച ഷോർട്ട് ഫിലിം ‘എന്റെ കഥ, ഒരു ചെറിയ കഥ’ ക്രിസ്മസ് ദിനത്തിൽ യു-ട്യൂബിൽ റിലീസ് ചെയ്തു. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിമിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ് ഈ ഷോർട്ട് ഫിലിം.

നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ്. ആദർശ് സോമൻ കഥയും സംവിധാനവും, ഛായാഗ്രഹണവും എഡിറ്റിംഗും സാജു ലാസര്‍, പശ്ചാത്തലസംഗീതം അരുൺ സിദ്ധാർഥ്, നിർമ്മാണം: ഭാഗ്യ ആദർശ്, ഡബ്ബിംഗ്: സ്നേഹ സിജു, ജോർജ് തോമസ്, ഷോണി തോമസ് എന്നിവർ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ്, ഗതാഗതം സ്റ്റാൻലി ജോൺ. സ്റ്റാഫിന മരിയ സാജു ,ബിജു ജോൺ , ഐബി ബിജു, ആശ ഷിജു, സിന്ധു സ്റ്റാൻലി, സ്റ്റാൻലി ജോൺ , ഫെബിലു സാജു , ഫെബിൽ ജോ സാജു ,മെറിൻ ഷിജു, അലീന സ്റ്റാൻലി , ഡിയോണ സ്റ്റാൻലി ,ഡിവീന സ്റ്റാൻലി ,ഒലിവിയ ജോർജ് ,ജോയൽ ജോർജ് എന്നിവർ അഭിനയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News