Flash News

കർഷകരുടെ പ്രക്ഷോഭത്തിന്റെ ചൂടിൽ ബിജെപി; ഹരിയാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തിരിച്ചടി

December 30, 2020

ചണ്ഡീഗഢ്: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി ഒരു മാസത്തിന് ശേഷം, ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യം അയൽ സംസ്ഥാനമായ ഹരിയാനയിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി-ജെജെപി സഖ്യത്തിന് സോണിപത്തിലും അംബാലയിലും മേയർ സ്ഥാനം നഷ്ടപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നടക്കുന്ന, അഭിമാന പോരാട്ടമായി ബിജെപി കരുതിയ സംസ്ഥാനമാണ് ഹരിയാന.

ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. ഹിസാറിലെ ഉലകന, റെവാരിയിലെ ധാരുഹേര എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയത്. അംബാല, പഞ്ചകുള, സോണിപത്, റെവാരിയിലെ ധാരുഹേര, റോഹ്തകിലെ സംപാല, ഹിസാറിലെ ഉലകന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

സോണിപത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി 14,000 വോട്ടുകൾക്ക് ആണ് വിജയിച്ചത്. നിഖിൽ മദാൻ സോണിപത്തിന്റെ മേയറാകും. പുതിയ കാർഷിക നിയമങ്ങളോടുള്ള എതിർപ്പാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

“സോണിപത് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ്- 72,111, ബിജെപി- 58,300. ഓർക്കുക, സിംഘു അതിർത്തിക്ക് തൊട്ടടുത്താണ് സോനിപത്, ഹരിയാനയിലും യുപിയിലും കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമാണ് ഇവിടം”- കോൺഗ്രസ് നേതാവ് ശ്രീവാത്‌സ പറഞ്ഞു.

അംബാലയില്‍ 8,000 വോട്ടിന് ഹരിയാന ജവസേചന പാര്‍ട്ടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പാര്‍ട്ടി നേതാവ് വിനോദ് ശര്‍മ്മയുടെ ഭാര്യ ശക്‌തി റാണി ശര്‍മയാണ് വിജയിച്ചത്.

കർഷകരുടെ ആശങ്കകളോട് മുഖം തിരിച്ചു നിൽക്കുന്ന ബിജെപിക്കും സഖ്യകഷിക്കുമെതിരെ കടുത്ത രോഷം പ്രകടിപ്പിക്കുന്ന ഗ്രാമങ്ങളാണ് ഹരിയാനയിൽ ഉള്ളത്. അടുത്ത ദിവസങ്ങളിലായി ഹരിയാനയിലെ ചില ഗ്രാമങ്ങളിൽ ബിജെപിക്കും സഖ്യ കക്ഷിയായ ജെജെപിക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗമാണ് തീരുമാനം. ബിജെപി നേതാക്കളോ ജെജെപി നേതാക്കളോ പ്രവർത്തകരോ ഗ്രാമത്തിൽ കാലുകുത്തിയാൽ ചെരുപ്പു കൊണ്ടുള്ള സ്വീകരണം നല്‍കുമെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top