Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

നായകന്റെ വിവാഹ ദിനത്തിൽ വഴിയെയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ലോകോത്തര താരങ്ങൾ

December 31, 2020 , സെബാസ്റ്റ്യന്‍ ആന്റണി

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത വഴിയെ എന്ന പരീക്ഷണ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആസ്‌ട്രേലിയൻ നടൻ റോജർ വാർഡും ബ്രിട്ടീഷ് നടൻ കാൾ വാർട്ടണും കൂടി പുറത്ത് വിട്ടു. ചിത്രത്തിലെ നായകനായ ജെഫിൻ ജോസഫിന്റെ വിവാഹ ദിവസത്തിലാണ് ജെഫിന്റെ പോസ്റ്റർ പുറത്തിറക്കിയത്.

കണ്ണൂർ ചെറുപുഴ സ്വദേശിയായ ജെഫിന്റെ വധു കാസർഗോഡ് പെരിയങ്ങാനം സ്വദേശിയായ ജീന ജോസഫാണ്. സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് കണ്ണിവയലിലെ ദേവാലയത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ് വഴിയെ. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നതെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹാലോവീൻ ദിനത്തിൽ ഹോളിവുഡ് താരം ക്രിസ്റ്റഫർ എം. കുക്ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കിയിരുന്നു.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, അഥീന, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ഫൈനൽ മിക്സിങ് : രാജീവ് വിശ്വംഭരൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

സ്റ്റോണ്‍, ദി മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ്, ബോര്‍ തുടങ്ങി നിരവധി ക്ലാസ്സിക് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് റോജര്‍ വാര്‍ഡ്. ബാഡ് ബിഹേവിയർ, ദി ഫേസ്‌ലെസ്സ് മാൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മെൽബൺ അണ്ടർഗ്രൗണ്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സപ്പോർട്ടിങ് ആക്ടറിനുള്ള പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്. നിർമൽ സംവിധാനം ചെയ്യാനിരിക്കുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന സിനിമയിൽ റോജർ വാർഡ് ഭാഗമാകുന്നുണ്ടെന്ന വാർത്തകൾ നേരത്തേ ശ്രദ്ധ നേടിയിരുന്നു. സെയിന്റ് ഡ്രാക്കുള, വ്രാത്ത് ഓഫ് ദി കൗസ്, ദി പെർഫെക്റ്റ് ഹസ്ബൻഡ്, ദി കോൺവെന്റ്, ദി ടോംബ്‌സ് തുടങ്ങിയ ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് നടനാണ് കാൾ വാർട്ടൺ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top