Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – മനാമ ഏരിയാ സമ്മേളനം നടന്നു

December 31, 2020 , ജഗത് കെ

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള മനാമ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ മനാമ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ സെക്രെട്ടറിയും, സോഷ്യൽ ആക്ടിവിസ്റ്റും ആയ ഷെമിലി പി. ജോൺ ഉത്‌ഘാടനം ചെയ്തു, സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലയുടെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക പുരോഗതിയെ കുറിച്ചും കൊല്ലത്തുക്കാരുടെ ഐക്യത്തെകുറിച്ചും മുഖ്യപ്രഭാഷകൻ സംസാരിച്ചത് അവിടെ കൂടിയവർക്ക് അഭിമാനനിമിഷങ്ങളാണ് സമ്മാനിച്ചത്.

കോവിഡ് 19 -ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് സ്വന്തം ജീവൻ പണയപ്പെടുത്തി സന്നദ്ധ പ്രവർത്തനത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച 5 നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ കൂപ്പണുകൾ അൽ ഹിലാൽ പ്രതിനിധി പ്യാരിലാലിൽ നിന്നും ഏരിയ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കൂടാതെ മനാമ ഏരിയ കമ്മിറ്റി തയ്യാറാക്കിയ 2021 ലെ കലണ്ടർ ചടങ്ങിൽ മുഖ്യാതികൾ പ്രകാശനം ചെയ്തു.

കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ യോഗത്തിനു സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. ക്രിസ്ത്മസ് കേക്ക് മുറിച്ചു കൊണ്ട് മീറ്റിങ്ങിന്റെ ആദ്യഘട്ടം അവസാനിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓർഗനൈസഷൻ മീറ്റിനു ഏരിയ പ്രെസിഡെന്റ് നവാസ് കുണ്ടറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും, സെക്രട്ടറി കിഷോർ കുമാർ സംഘടനാ വിഷയവും അവതരിച്ചു. ഏരിയ സെക്രെട്ടറി ഷെഫീക്ക് സൈഫുദീൻ സ്വാഗതവും ഏരിയ വൈ. പ്രസിഡന്റ് ഗീവർഗീസ്‌ നന്ദിയും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top