യുകെയിൽ നിന്നെത്തിയവരുടെ കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു; ആര്‍ക്കും അക്യൂട്ട് വൈറസിന്റെ സാന്നിധ്യമില്ല

തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളിൽ നിന്നാണ് ഫലങ്ങൾ ലഭിച്ചത്. ജനിതകമാറ്റം വരുത്തിയ അക്യൂട്ട് വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

29 പേര്‍ക്കാണ് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 22 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് വിവിധ ഇടങ്ങളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മാത്രവുമല്ല അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു.

നിലവില്‍ ഇന്ത്യയില്‍ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിരിക്കുന്നത് 7 പേര്‍ക്കാണ് . ഇതില്‍ 3 പേര്‍ ബംഗളൂരില്‍ നിന്നുള്ളവരും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നുള്ളവരുമാണ്. കൂടാതെ പൂണെയില്‍ നിന്നുള്ള ഒരാള്‍ക്കും പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ശതമാനം വ്യാപന ശേഷിയാണ് പുതുതായി കണ്ടെത്തിയ വൈറസിനുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment