സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5376 പേര്‍; 30 പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 63,887 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചപ്പോള്‍ ഇന്ന് 58,283 പരിശോധനകളാണ് നടന്നത്. ഇതില്‍ 5215 പേർക്കാണ് രോഗ ബാധ സ്‌ഥിരീകരിച്ചത്‌. 5376 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 30 പേര്‍ മരിക്കുകയും ചെയ്തു.

4621 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. എന്നാല്‍, ഉറവിടം അറിയാത്ത 405 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 65,202 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ആരോഗ്യരംഗത്തുള്ള 67 പേരുണ്ട്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 8.95 ആണ്. ഇന്നത്തെ 5215 രോഗബാധിതരില്‍ 122 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:

കാസര്‍ഗോഡ് 84, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 245 പേര്‍ക്കും, കോഴിക്കോട് 474, മലപ്പുറം 359, വയനാട് ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 501 പേര്‍ക്കും, എറണാകുളം 528, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 412 പേര്‍ക്കും, ഇടുക്കി 177, കോട്ടയം 459, കൊല്ലം ജില്ലയില്‍ നിന്നുള്ള 398 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 423, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 296 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:

കാസർഗോഡ്: 96
കണ്ണൂർ: 302
വയനാട്: 165
കോഴിക്കോട്: 520
മലപ്പുറം: 388
പാലക്കാട്: 225
തൃശ്ശൂർ: 515
എറണാകുളം: 574
ആലപ്പുഴ: 425
കോട്ടയം: 481
ഇടുക്കി: 190
പത്തനംതിട്ട: 512
കൊല്ലം: 402
തിരുവനന്തപുരം: 420

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5376, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 333, കൊല്ലം 342, പത്തനംതിട്ട 421, ആലപ്പുഴ 516, കോട്ടയം 384, ഇടുക്കി 205, എറണാകുളം 513, തൃശൂര്‍ 590, പാലക്കാട് 229, മലപ്പുറം 547, കോഴിക്കോട് 714, വയനാട് 298, കണ്ണൂര്‍ 222, കാസര്‍ഗോഡ് 62. ഇനി ചികിൽസയിലുള്ളത് 65,202. ഇതുവരെ ആകെ 6,92,480 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3072 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 30 ആണ്. കോവിഡ് സ്‌ഥിരീകരിച്ചു മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സർക്കാർ നൽകിയിട്ടില്ല.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 04 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 458 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 01 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ മുളക്കുഴ (വാര്‍ഡ് 1).

1375 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,46,285 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,34,053. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 12,232 പേര്‍ ആശുപത്രികളിലുമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment