മാർട്ടിൽ ലൂഥർ കിംഗ് ജന്മദിനത്തിന് ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക പ്രസംഗ മത്സരം നടത്തുന്നു

ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാർട്ടിൽ ലൂഥർ കിംഗ് ജയന്തിയാഘോഷമായി അഖില അമേരിക്കാ പ്രസംഗ മത്സരം നടത്തുന്നു. “മാർട്ടിൻ ലൂഥർ കിംഗും മഹാത്മാ ഗാന്ധിയും നമ്മെ നയിക്കുമ്പോൾ – When Martin Luther King and Mahatma Gandhi lead us” എന്നതാണ് വിഷയം. 22 വയസ്സിൽ താഴെയുള്ളവർക്കാണ് മത്സരം. സമ്മാനം ക്യാഷ് അവാർഡുൾപ്പെടെയാണ്.

വാട്സാപ്പ് വീഡിയോ, യൂ റ്റ്യൂബ് വീഡിയോ, ഫെയ്സ് ബുക്ക് മെസഞ്ചർ വീഡിയോ എന്നീ മാധ്യമങ്ങളിൽ ഏതെങ്കിലും ഒന്നിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം ഇംഗ്ളീഷിൽ ലഭിക്കണം.

gandhistudycircleamerica@gmail.com എന്ന ഇ മെയിലിൽ ജനുവരി 12-ാം തിയ്യതിക്കുള്ളില്‍ ലഭിക്കണം. വിജയിയെ നിശ്ചയിക്കുന്നത് ജഡ്ജ്മാരുടെ തീർപ്പിന് വിധേയമായാണ്.

വിജയികളെ ജനുവരി 15 ന് പ്രഖ്യാപിക്കും. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ മാർട്ടിൽ ലൂഥർ സ്റ്റഡി സെൻ്ററിൻ്റെ സൂം മീറ്റിംഗില്‍ ജനുവരി 17-ന് ഇന്ത്യൻ പാർലമെൻ്റ് അംഗം ജേതാക്കളെ മാനിക്കും. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും തപാൽ വഴി എത്തിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് നടവയൽ 215 494 6420, ജോർജ് ഓലിക്കൽ 215 873 4365, ഫിലിപ്പോസ് ചെറിയാൻ 215 605 7310.

പി.ഡി. ജോർജ് നടവയൽ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News