നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണ്ണക്കടത്ത്; സ്റ്റേറ്റ് അസി. പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജുകളിലൂടെ നടന്ന വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ജി.ജെ. ഹരികൃഷ്ണനാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനായി അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകണം.

നയതന്ത്ര ബാഗേജുകളുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും ചില അവ്യക്തതയുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതിനാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. നേരത്തെ ഇതിനായി ഹരികൃഷ്ണറെ മൊഴി കസ്റ്റംസ് എടുത്തിരുന്നു. ബാഗേജ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന് അറിയാവുന്ന കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ആവശ്യമുണ്ട്. ഹരികൃഷ്ണന്റെ മൊഴിയിൽ പറഞ്ഞിരുന്നതിൽ നിന്നും വിരുദ്ധമായി അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികളിൽ നിന്നും ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.

2016 മുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളിൽ പറഞ്ഞിട്ടുള്ളതെങ്കിലും, ലോക്ഡൗൺ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസിനു വിവരം ഉള്ളത്.

2016 നും 2018 നും ഇടയിൽ നയതന്ത്ര ബാഗേജ് 11 തവണ ലഭിച്ചതായി രേഖകൾ പറയുന്നു. എന്നാൽ ലോക്ക്ഡൗണ്‍ സമയത്ത് നയതന്ത്ര ബാഗേജ് 23 തവണ എത്തിയെന്നാണ് കസ്റ്റംസിന്റെ രേഖകളില്‍ പറയുന്നത്. ബാഗേജുകൾ എത്തുമ്പോൾ പ്രോട്ടോകോൾ ഓഫിസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ അടുപ്പവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment