Flash News

പുതുവർഷ രാവിൽ കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി വിദ്യാർത്ഥി – യുവജനക്കൂട്ടായ്മ

January 1, 2021 , സാബിര്‍ അഹ്സന്‍

പുതുവർഷ രാവിൽ കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യമർപ്പിച്ച് വിദ്യാർത്ഥി – യുവജനക്കൂട്ടായ്മ പാലക്കാട്ട് സംഘടിപ്പിച്ച ‘ഒക്വുപ്പൈ സ്ട്രീറ്റ്സ്’ പ്രോഗ്രാം.

പാലക്കാട്: നീതിക്കായി പോരാടുന്ന കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി പാലക്കാട്ടെ വിദ്യാർത്ഥി യുവജനങ്ങൾ പുതുവത്സര രാവിൽ നഗരത്തിൽ ഒത്തുകൂടി. വൈകീട്ട് 7 മണി മുതൽ 10 മണി വരെ അഞ്ചുവിളക്കിന് സമീപം നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥി യുവജനങ്ങൾ അണിനിരന്നു.’വിദ്യാർത്ഥി യുവജനക്കൂട്ടായ്മ പാലക്കാട്’ എന്ന ബാനറിൽ സമൂഹത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഒത്തുകൂടിയത്.കഴിഞ്ഞ വർഷവും പുതുവത്സര രാവിൽ ഇതേ ബാനറിൽ പൗരത്വ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യപ്പെട്ട് കോട്ടമൈതാനത്ത് പരിപാടി നടന്നിരുന്നു.

കർഷകരുടെ നീറുന്ന പ്രശ്നങ്ങോട് കണ്ണsക്കുകയും പിന്നോക്ക ജനവിഭാഗങ്ങളെ രാജ്യത്തു നിന്നും പുറത്താക്കാൻ നിയമം ചുട്ടെടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള താക്കീതാണ് ‘ഒക്വുപ്പൈ സ്ട്രീറ്റ്സ്’ എന്ന് വിശേഷിപ്പിക്കുന്ന പുതുവത്സര രാവിലെ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.നിയമങ്ങളുടെ മറവിൽ രാജ്യത്തെ കർഷകരെയും പിന്നോക്ക ജനവിഭാഗങ്ങളെയും ക്രൂശിക്കുകയാണ് സർക്കാർ. ലുഖ്മാൻ ആലത്തൂർ, റഷാദ് പുതുനഗരം, നവാഫ് പത്തിരിപ്പാല, ഷഫീഖ് അജ്മൽ,കെ.എം സാബിർ അഹ്‌സൻ, നൗഷാദ് ആലവി, റഫീഖ് പുതുപ്പള്ളിതെരുവ് എന്നിവർ സംസാരിച്ചു.രാജ്യത്ത് നടക്കുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാർഢ്യപ്പെട്ട് പരിപാടിയിലുടനീളം പന്തം കത്തിക്കുകയും മെഴുകുതിരി വെട്ടം തെളിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചു. സമാപനത്തിൽ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റും നിന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top