Flash News

25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതൽ നാല് ജില്ലകളിലായി നടക്കും

January 1, 2021

തിരുവനന്തപുരം: ഫെബ്രുവരി 10 മുതൽ 25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്രമേള നടക്കുക. മേളയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കുള്ള ഫീസ് 750 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

നിലവിലെ കോവിഡ് സാഹചര്യം കാരണം സാധാരണയായി ഡിസംബറിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെ സ്ഥിരം വേദിയിൽ നടക്കുന്ന മേളയിൽ പ്രതിവർഷം 14,000 പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. കോവിഡിന്റെ കാര്യത്തിൽ ഇത് പ്രായോഗികമല്ലാത്തതിനാൽ, ഇത്തവണ കേരളത്തിലെ നാല് പ്രദേശങ്ങളിലായി ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നു.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി വിവിധ സ്ഥലങ്ങളില്‍ മേള സംഘടിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടുമായിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം കൂടുന്ന സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കുന്നതല്ല.

അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആയിരിക്കും ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തന്നെ പ്രതിനിധികള്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.
**
തീയറ്ററുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. ഈ റിസർവേഷനിൽ സീറ്റ് നമ്പർ ലഭ്യമാണ്. താപനില സ്കാനിംഗിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം കർശനമായി പാലിച്ച് മാത്രമേ തീയറ്ററുകളിലെ സീറ്റുകൾ നൽകൂ. ഓരോ പ്രദര്‍ശനത്തിന് ശേഷം തിയേറ്ററുകൾ ശുചിത്വവൽക്കരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം പ്രതിനിധികൾ മേളയിൽ പങ്കെടുക്കാന്‍. ഫിലിം അക്കാദമി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഡെലിഗേറ്റ് പാസ് വാങ്ങുന്നതിന് മുമ്പ് എല്ലാ വേദികളിലും ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തും. കോവിഡ് നെഗറ്റീവ് ആണെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും പാസുകൾ നൽകും (മേള ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരിശോധിച്ചത്).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top