- Malayalam Daily News - https://www.malayalamdailynews.com -

കുറിയാക്കോസ് നൈനാന്‍ ഇലപ്പനാല്‍ (തങ്കച്ചന്‍ 58) നിര്യാതനായി

[1]കോട്ടയം: പാമ്പാടി ഇലപ്പനാല്‍ പരേതരായ പി.സി. നൈനാന്‍ – അന്നമ്മ നൈനാന്‍ ദമ്പതികളുടെ പുത്രന്‍ കുറിയാക്കോസ് നൈനാന്‍ ഇലപ്പനാല്‍ (തങ്കച്ചന്‍ 58) ജനുവരി ഒന്നാം തീയതി നിര്യാതനായി.

ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം രണ്ടാം തീയതി ശനിയാഴ്ച മാതൃ ഇടവകയായ കോട്ടയം പാമ്പാടി സെന്റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ നടക്കും. എരുമേലി കേരള വാക്കയില്‍ കുടുംബാംഗം ഷീല കുറിയാക്കോസ് ആണ് ഭാര്യ.

റവ. ഫാ. ജേക്കബ് നൈനാന്‍ (തൃക്കോതമംഗലം സെന്റ് മേരീസ് ബേത്‌ലഹേം പള്ളി വികാരി), വര്‍ഗീസ് നൈനാന്‍, ഡാളസ് (മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ കൗണ്‍സില്‍ അംഗം) എന്നിവര്‍ സഹോദരന്മാരും, അന്നമ്മ തോമസ് (ഡിട്രോയിറ്റ്), എലിസബത്ത് മാര്‍ക്കോസ് എന്നിവര്‍ സഹോദരിമാരുമാണ്. സാലി ജേക്കബ്, സൂസി നൈനാന്‍ എന്നിവര്‍ സഹോദര ഭാര്യമാരും, ചാക്കോ തോമസ്, ജോയി കമ്പിയില്‍ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

കാലം ചെയ്ത ഡോ. യൂഹാനോന്‍ മോര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ജ്യേഷ്ഠ സഹോദരപുത്രനാണ് പരേതന്‍.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]