Flash News

ലാന മെമ്പർഷിപ്പ് ഡ്രൈവ് ജനുവരി 31 വരെ

January 2, 2021

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന), ജനുവരി 1 മുതൽ 31 വരെ, ലൈഫ് മെമ്പർഷിപ്പ് ഡ്രൈവ് നടത്തുന്നു. കേരളത്തിൽ നിന്ന് യു എസ് എ യിലേക്കും കാനഡയിലേക്കും കുടിയേറിപ്പാർത്ത, മലയാള ഭാഷാസ്നേഹികളുടെയും, സ്വതന്ത്ര മാനവീക കാഴ്ചപ്പാടുള്ള എഴുത്തുകാരുടെയും, സാഹിത്യാസ്വാദകരുടെയും, ദേശീയ സാഹിത്യ സംഘടനയാണ് ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന).

കേരളത്തിലെ സാഹിത്യതേജസ്സുകളോടും, അമേരിക്കയിലെയും കാനഡയിലെയുമുൾപ്പെടെ ലോകമെമ്പാടുമുള്ള ലബ്ധപ്രതിഷ്ഠ സാഹിത്യകാരന്മാരോടും, നവമലയാള എഴുത്തുകാരോടും, കൈകോർത്തുള്ള സാഹിത്യ സപര്യയാണ് ലാനയുടെ കൈമുതൽ. സാഹിത്യ പഠനാസ്വാദനങ്ങളും രചനാ പ്രോത്സാഹനവും ലക്ഷ്യമിട്ടുള്ള സാഹിത്യ കൂട്ടായ്മകളും സമ്മേളനങ്ങളുമാണ് ലാനയുടെ മുഖ്യ പ്രവർത്തനം. ലാനാ പ്രവർത്തന സമിതിയുടെ നേതൃത്വത്തിൽ ആദ്യ പ്രവർത്തന വർഷം പ്രാദേശിക സമ്മേളനവും, രണ്ടാം പ്രവർത്തന വർഷം ദേശീയ സമ്മേളനവും നടത്തുന്നു. 1997-ലാണ് ലാന രൂപം കൊണ്ടത്. പ്രതിഭാശാലികളായ അനേകം മലയാള എഴുത്തുകാരെ പഠിക്കാനും സ്വീകരിക്കാനും ആദരിക്കാനും, ലാനയ്ക്ക് 23 വർഷങ്ങളിലൂടെ സാധിച്ചിരിക്കുന്നു.

രണ്ടു വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവർ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സംഘടനയുടെ മുൻകാല പ്രസിഡണ്ടുമാർ നയിക്കുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി ലാനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക സംഘടനകളും ലാനാ ദേശീയ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്നു.

ലാന ലൈഫ് മെമ്പർഷിപ്പ് ഫീസ്: $150. For Online Application Form & Payment Details, visit: http://membership.lanalit.org/ Email: lanalit97@gmail.com

കൂടുതൽ വിവരങ്ങൾക്ക്: ജോസൻ ജോർജ്, പ്രസിഡണ്ട് (469) 767-3208, അനിലാൽ ശ്രീനിവാസൻ, സെക്രട്ടറി (630) 400-9735.

പി ഡി ജോർജ് നടവയൽ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top