Flash News

യുപിയിൽ പൊതുശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 23 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

January 3, 2021

മുറാദ്‌നഗർ: ഉത്തർപ്രദേശിലെ മുറാദ് നഗര്‍ പട്ടണത്തില്‍ ശ്ംശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 23 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. മുപ്പത്തിയെട്ട് പേരെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ജയ് റാം എന്നയാളുടെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരാണ് മരിച്ചവരില്‍ ഏറിയ പങ്കും. മരിച്ചവരെല്ലാം പുരുഷന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ ശരീരത്തിലേക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ മുതൽ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർക്കും പോലീസ് മേധാവിക്കും നിർദേശം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top