Flash News

നവവത്സരാശംസകളുമായി ഫൊക്കാന

January 3, 2021 , ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: വളരെ പ്രതീക്ഷകളര്‍പ്പിച്ച് 2021-ലേക്ക് കടക്കുമ്പോള്‍, എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ നവവത്സരാശംസകള്‍. ഒരു മഹാമാരിയെ അതിജീവിക്കാന്‍ മനുഷ്യ സമൂഹത്തെ പ്രാപ്തമാക്കിയ 2020, പുതിയ സാമൂഹ്യ പെരുമാറ്റശൈലികള്‍ ലോകമാകെ പഠിപ്പിച്ചു. കോവിഡിനെ തടുക്കുവാനുള്ള വാക്‌സിനുകളുടെ വരവോടെ നല്ലൊരു നാളയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകള്‍ ഉണര്‍ന്നിരിക്കുകയാണ്.

അമേരിക്കന്‍ മലയാളികളുടെ സമൂഹശൃംഖലയായ ഫൊക്കാനയിലൂടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും കൂടുതലായി നടത്തുവാന്‍ 2021-ല്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പുതുവത്സരം സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ സുസ്ഥിരത ലോക മലയാളികള്‍ക്ക് നല്‍കട്ടെയെന്ന് ഫൊക്കാന പ്രവര്‍ത്തകര്‍ ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top